കൊച്ചി: നോണ്‍ – ഗ്ലാസ് സണ്‍ ഗ്ലാസ് ലെന്‍സ് നിര്‍മാണ മേഖലയിലെ മുന്‍നിരക്കാരായ മോവി ജിം, പ്യൂര്‍ എയര്‍ പരമ്പരയില്‍ ബാംബൂ ഫോറസ്റ്റ് സണ്‍ഗ്ലാസ് വിപണിയില്‍ എത്തിച്ചു. പുതിയ ഫ്രെയിം സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ച ബാംബൂ ഫോറസ്റ്റ്, ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സണ്‍ഗ്ലാസ് ആണ്. വില 10710 രൂപ.
കമ്പനിയുടെ ആസ്ഥാനമായ ഹവായിയിലെ കിഴക്കന്‍ മോവിയിലെ മുളങ്കാടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബാംബൂ ഫോറസ്റ്റ് സണ്‍ഗ്ലാസ് നിര്‍മിച്ചിരിക്കുന്നത്.
ന്യൂട്രല്‍ ലെന്‍സോടുകൂടിയ ഗ്ലോസ് ബ്ലാക്ക് ഫെയ്ഡ്, ഒലിവ് ഫെയ്ഡ്, റൂട്ട് ബിയര്‍ ഫെയ്ഡ് എന്നീ മൂന്ന് സ്റ്റെയിലുകളില് ലഭ്യമാണ്. പ്യൂര്‍ എയര്‍ ശെഖരത്തിന് കമ്പനിയുടെ വാറന്റി ഉണ്ട്.
പ്യൂര്‍ എയര്‍ ഫ്രെയിമുകള്‍ ഗ്രിലാമിഡ് ടി ആര് 90 എല്‍എക്സ് തെര്‍മോ പ്ലാസ്റ്റിക്കില്‍ നിര്‍മിച്ചവയാണ്. മുഖത്തിന്റെ ആകൃതിക്കനുയോജ്യവുമാണ് ഇവ.
ഏറ്റവും കനംകുറഞ്ഞ നോണ്‍ ഗ്ലാസ് ലെന്‍സുകള്‍ പോറല്‍ ഏല്ക്കാത്തവയാണ്. പോളറൈസ്ഡ് പ്ലസ് 2 ലെന്‍സ് സാങ്കേതിക വിദ്യയില്‍ ഒമ്പത് ലെയറുകളാണ് ലെന്‍സിലുള്ളത്. 99.9 ശതമാനം ഗ്ലെയറിനെ പ്രതിരോധിക്കുകയും 100 ശതമാനം അള്‍ട്രാ വയലറ്റ് രശ്മികളെ ചെറുക്കുകയും ചെയ്യുമെന്നതാണ് പ്രത്യേകത. കണ്ണുകള്‍ക്ക് ആയാസ രഹിതമായ കാഴ്ചയാണ് ഇവ പ്രദാനം ചെയ്യുന്നത്.
വാട്ടര്‍ പ്രൂഫ്, ഒലിയോ ഫോബിക് കോട്ടിങ്ങ് ഉള്ളതിനാല്‍ വെള്ളവും, മണ്ണും, ചെളിയും, ഗ്രീസും ഇതില്‍ പറ്റിപ്പിടിക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: