ന്യൂദല്‍ഹി: തെലങ്കാന ബില്‍ ചൊവ്വാഴ്ച ലോക്സഭയില്‍ ചര്‍ച്ചയ്ക്കെടുക്കുമെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ്. പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ എതിര്‍പ്പുള്ളവര്‍ക്ക് ചട്ടപ്രകാരം ഇക്കാര്യം രേഖപ്പെടുത്താനുള്ള സ്വതന്ത്ര്യമുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇതിനിടെ, സീമാന്ധ്രയില്‍ നിന്നുള്ള അഞ്ച് കേന്ദ്രമന്ത്രിമാര്‍ രാവിലെ തന്നെ എല്‍.കെ അദ്വാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഢി ജന്തര്‍മന്ദറില്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍ സീമാന്ധ്രയില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: