ലണ്ടന്‍: ബാഫ്റ്റ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ട്വല്‍വ് ഇയേഴ്സ് എ സ്ലേവാണ് മികച്ച ചിത്രം. ഇതേ ചിത്രത്തിലെ അഭിനയത്തിനു ചുവിറ്റല് എഡ്ജിയോഫോര് മികച്ച നടനുള്ള അവാര്‍ഡും നേടി. ബ്ലൂ ജാസ്മിന് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കേറ്റ് ബ്ലാന്ച്ചെറ്റ് മികച്ച നടിയായി.
ഗ്രാവിറ്റി ഒരുക്കിയ അല്‍ഫോണ്‍സോ കുവാറോണ്‍ ആണ് മികച്ച സംവിധാനയകന്. ഗ്രാവിറ്റി മൊത്തം ആറ് അവാര്‍ഡുകള്‍ കരസ്ഥമാക്കി. അമേരിക്കന്‍ ഹസ്സില്‍ മൂന്ന് അവാര്‍ഡുകള്‍ നേടി. ചിത്രത്തിലെ അഭിനയത്തിന് ജെന്നിഫര്‍ ലോറന്‍സ് മികച്ച സഹനടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി.
26 വിഭാഗങ്ങളിലായിട്ടാണ് ബാഫ്റ്റ അവാര്‍ഡ് പ്രഖ്യാപിച്ചത്. ഓസ്കറിന് മുന്നോടിയായി പ്രഖ്യാപിക്കുന്ന ബാഫ്റ്റ അവാര്‍ഡിന് ഏറെ പ്രാധാന്യമുണ്ട്. റൂം എയ്റ്റ് ആണ് മികച്ച ഷോര്‍ട്ട് ഫിലിം. പ്രശസ്ത നടി ഡെയിം ജൂഡി 15 തവണ ബാഫ്റ്റ ഫിലിം നോമിനേഷന് നേടുന്ന താരമെന്ന ഖ്യാതികൂടി ഇത്തവണ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: