മോസ്കോ: മനുഷ്യജീവന് ഭീഷണിയായി മൂന്നു ടണ്‍ ഭാരമുള്ള റഷ്യന്‍ ഉപഗ്രഹം കോസ്മോസ് 1220 ദാ ഇങ്ങ് താഴേയ്ക്ക് വരുന്നു. ഉപഗ്രഹം ഇന്നലെ ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നു. ഉപേക്ഷിച്ച റഷ്യന്‍ സൈനിക ഉപഗ്രഹമാണ് ഇത്. സകലനിയന്ത്രണങ്ങളും നഷ്ടപ്പെട്ട് ഒരു പടുകൂറ്റന്‍ കല്ലുപോലെ ഇഷ്ടന് വീണുകൊണ്ടിരിക്കുകയാണ്. അന്തരീക്ഷവുമായുള്ള ഘര്‍ഷണം മൂലം അതിെന്റ നല്ലൊരു ഭാഗവും കത്തിത്തീരുമെങ്കിലും ചില വലിയ കഷണങ്ങള്‍ ഭൂമിയില്‍ വീഴാന്‍ സാധ്യതയുണ്ട്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയിലെ കേണല്‍ സോളോ ടുക്കിന് പറഞ്ഞു. അവ ശാന്തസമുദ്രത്തില്‍ വീഴുമെന്നാണ് പ്രതീക്ഷ. എന്നാല്‍ എവിടെ വീഴുമെന്നോ കൃത്യസമയമോ പറയാനാവില്ല.1980ല്‍ അയച്ച ഉപഗ്രഹമാണിത്. ഭൂമിയുടെ കൂടുതല്‍ ഭാഗവും കടലാണ്. മനുഷ്യവാസമേഖല കുറവും. അതിനാല്‍ കടലില്‍ വീഴാനാണ് കൂടുതല്‍ സാധ്യത.
നവംബറില്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഗോ ചേ വീണതും കടലിലായിരുന്നു. മനുഷ്യ നിര്‍മ്മിത വസ്തുക്കള്‍ ബഹിരാകാശത്ത് എത്തിയിട് 56 വര്‍ഷം ആയി. അന്നുമുതല്‍ ഇന്നുവരെയായി 15000 ടണ്‍ വസ്തുക്കള്‍ ഭൂമിയിലേക്ക് വീണിട്ടുണ്ട്. ഇതുവരെ അവ വീണ് ആര്‍ക്കും ഒന്നുപറ്റിയിട്ടില്ല. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഹീനര് ക്ലിന്കാര്ഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: