ന്യൂദല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ഔദ്യോഗിക മറുപടി അറിയിക്കാന്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കേരളത്തിന് രണ്ടാഴ്ച കൂടി സമയം നീട്ടി നല്കി. മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കും ഈ ആനുകൂല്യം നല്‍കിയിട്ടുണ്ട്. ഇന്ന് മറുപടി അറിയിക്കണമെന്നായിരുന്നു കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളോട് ആദ്യം ആവശ്യപ്പെട്ടത്.
കേരളം ഉള്‍പ്പടെ പശ്ചിമഘട്ട പ്രദേശത്ത് ഉള്‍പ്പെടുന്ന അഞ്ച് സംസ്ഥാനങ്ങള്‍ ഇതുവരെയും കേന്ദ്ര വനം,പരിസ്ഥിതി മന്താലയത്തെ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: