കോഴിക്കോട്: കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന സോമയാഗശാലയില്, മത്തൂരില്‍ നിന്നുള്ള പുരോഹിതനായ കൃഷ്ണഭട്ട് യജമാനദീക്ഷ സ്വീകരിച്ചു. യാഗസമാപനം വരെ ചടങ്ങുകളിലെ പ്രധാനിയായിരിക്കും യജമാനന്.
ഇന്നലെ രാവിലെ നടന്ന വേദസമ്മേളനം തൃശൂര്‍ തെക്കേമഠത്തിലെ സ്വാമി ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതി ഉദ്ഘാടനം ചെയ്തു. പ്രകൃതിയുമായി സമവായത്തില്‍ എങ്ങിനെ ജീവിക്കാമെന്നാണ് വേദങ്ങളും യാഗങ്ങളും പഠിപ്പിക്കുന്നതെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി പറഞ്ഞു. യാഗസംരക്ഷണസമിതി കണ്‍വീനര്‍ അരുണ്‍ പ്രഭാകരന്, ചിന്മയ മിഷനിലെ സ്വാമി ഗഭീരാനന്ദ എന്നിവരും സംസാരിച്ചു.
സോമയാഗത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ പ്രവര്‍ഗ്യം ശനിയാഴ്ച നടക്കും. ചൂടുള്ള ആട്ടിന്‍പാലും നെയ്യും തമ്മില്‍ പ്രവര്‍ത്തിച്ച് അഗ്നിഗോളങ്ങള്‍ തിരയിടിച്ചുയരുന്ന ചടങ്ങാണിത്.
സോമയാഗത്തോടനുബന്ധിച്ചു നടന്ന സര്‍വ്വമത സമ്മേളനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗം ജസ്റ്റിസ് സിറിയക് ജോസഫ്, ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി.എസ്.ശ്രീധരന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.ആചാര്യ രാജേഷ് രചിച്ച ‘വിദേശങ്ങളിലെ വിചിത്ര രാമായണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. എം.കെ.രാഘവന് എം.പി, എം.പി.വീരേന്ദ്രകുമാര്‍, കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എം.നിയാസ്, ഫാ. വിന്‍സന്റ് അറയ്ക്കല്‍, സ്വാമി വിനിശ്ചലാനന്ദ, വി.വി. ജൈനീന്ദ്രപ്രസാദ്, പ്രൊഫ. ശ്യാമപ്രസാദ്, അരുണ്‍ പ്രഭാകര്‍ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: