ആലപ്പുഴ: വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗമായ ബജ്രംഗ്ദളിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇന്ന് വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് ഡോ.പ്രവീണ്‍ ഭായ് തൊഗാഡിയ ആലപ്പുഴയിലെത്തും. ആലപ്പുഴ എഎന്‍പുരം നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം വൈകിട്ട് അഞ്ചിന് എസ്ഡിവി സ്കൂള്‍ മൈതാനത്ത് ഹിന്ദുസ്വാഭിമാന സമ്മേളനത്തിലും തൊഗാഡിയ പങ്കെടുക്കും. റിട്ട. മേജര്‍ എ.കെ.ധനപാലന് അധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് നിന്ന് 300 പ്രതിനിധികളാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: