ന്യൂദല്‍ഹി: ഇംഗ്ലീഷ് അറിയില്ലെന്ന് പരസ്യമായി അധിഷേപിച്ചതിന് കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിനെതിരെ നഗര വികസന സെക്രട്ടറി സുധീര്‍ കൃഷ്ണ പരാതി നല്കി. സ്വന്തം വകുപ്പുമന്ത്രി കമല്‍നാഥ് വഴിയാണ് സുധീര്‍ കൃഷ്ണ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ ചിദംബരത്തിനെതിരെ ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. നഗര വികസനത്തിനായുള്ള ജന്റം പദ്ധതിക്ക് കൂടതല്‍ പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലായിരുന്നു അധിക്ഷേപം ഉണ്ടായത്. സുധീര്‍ കൃഷ്ണ ഇംഗ്ലീഷിലും ഹിന്ദിയിലുമായി സംസാരിക്കുമ്പോള്‍ ഇടപെട്ട ചിദംബരം തന്റെ ഇംഗ്ലീഷ് മനസിലാകുന്നില്ലെന്ന് ആക്ഷേപിക്കുകയായിരുന്നു.
സെക്രട്ടറിയോട് ഹിന്ദിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ട ചിദംബരം അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തുവെന്ന് സുധീര്‍ കൃഷ്ണയുടെ പരാതിയില്‍ പറയുന്നു.
താന്‍ ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടില്ലെന്നും ഇംഗ്ലീഷും ഹിന്ദിയും കൂടിച്ചേര്‍ന്ന് മനസിലാകാത്ത ഭാഷയില്‍ പറയുന്നതുകേട്ടപ്പോള് ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ ഹിന്ദിയിലോ സംസാരിക്കാന്‍ പറയുകയായിരുന്നുവെന്നാണ് ചിദംബരത്തിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: