പത്തനംതിട്ട: കെപിസിസി അധ്യക്ഷനായുള്ള വി എം സുധീരന്റെ നിയമനം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് പാര്‍ട്ടി വക്താവ് എം എം ഹസന് പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പടെയുള്ളവര്‍ ഈ കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും ഈ കാര്യത്തില്‍ പരാതിയുണ്ടെന്നും ഇത് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതു സംബന്ധിച്ച കാര്യത്തില്‍ മുഖ്യമന്ത്രിയുമായി എഐസിസി സെക്രട്ടറി ദീപക് ബാബറിയ ചര്‍ച്ച നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കളെ പ്രസിഡന്റ് പ്രഖ്യാപനം അറിയിച്ചിരുന്നോ എന്ന് ഹൈക്കമാന്റ് പ്രതിനിധികളോട് ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.
കെപിസിസി പ്രസിഡന്റായി വിഎം സുധീരന് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നത് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: