കാസര്‍കോട്: നഗരത്തിലെ സ്കൂള്‍ പസ്കൂള്‍ പരിസരത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 17 പായ്ക്കറ്റ് ലഹരി മിഠായികള്‍ പിടികൂടി. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ തളങ്കര സ്വദേശി അന്‍വര്‍ സാദത്തി(36)ണ്റ്റെ ഉടമസ്ഥതയിലുള്ള അബ്ദുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്നലെ ഉച്ചകഴിഞ്ഞു പോലീസ് നടത്തിയ പരിശോനയിലാണു മിഠായി പായ്ക്കറ്റുകള്‍ പിടികൂടിയത്. അണങ്കൂരിലെ സ്റ്റേഷനറി കടയിലും ഗവ.ഹയര്‍സെക്കണ്റ്ററി സ്കൂള്‍ പരിസരത്തെ കടയിലും റെയ്ഡ് നടത്തിയെങ്കിലും മിഠായികള്‍ കണ്ടെത്താനായില്ല. ലഹരി മിഠായികള്‍ കഴിച്ച കുട്ടികളില്‍ മയക്കം അനുഭവപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. രക്ഷിതാവില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു റെയ്ഡ് നടത്തിയത്. മൈ പാന്‍, ഡാര്‍ലിംഗ് ലൗ കാണ്റ്റീന് എന്നീ മിഠായികളാണു പിടിച്ചെടുത്തത്. ഇതില്‍ പാന്‍ മസാലയുടെ ചുവയുള്ള മൈ പാന്‍ ആണു ലഹരി കൂടിയ ഇനം. മൈ പാന്‍ താനെയിലും ഡാര്‍ലിംഗ് ലൗ കാണ്റ്റീന് ഇന്‍ഡോറിലുമാണ് നിര്‍മിക്കുന്നത്. 160 രൂപയാണ് ഒരു പായ്ക്കറ്റിണ്റ്റെ വില. ഇവിടെ നിന്നും മറ്റു കടകളിലേക്കു വാങ്ങിക്കൊണ്ടുപോകുന്ന മിഠായി ഒന്നിന് അമ്പതു പൈസയ്ക്കാണു വില്‍ക്കുന്നത്. പിടിച്ചെടുത്ത മിഠായി പരിശോധനയ്ക്കായി ലബോറട്ടിയിലേക്ക് അയച്ചിട്ടുണ്ടെന്നും ലഹരിയുണ്ടെന്നു തെളിഞ്ഞാല്‍ കട ഉടമയ്ക്കും മിഠായി നിര്‍മാതാക്കള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നു സിഐ ഡോ.ബാലകൃഷ്ണന് അറിയിച്ചു. എഎസ്പി ഹേമന്ത് നാഥ് നേതൃത്വത്തില്‍ സിഐ വി.ബാലകൃഷ്ണന്, എസ്.ഐ.അമ്പാടി, ജനമൈത്രി പോലീസിലെ രവീന്ദ്രന്, ആനന്ദകൃഷ്ണന്, ഫിലിപ്പ് തോമസ്, ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ റെയ്ഡ് നടത്തിയത്. സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് ലഹരി മിഠായികളും, പെന്സിഗററ്റുകളും വ്യാപകമായി വിറ്റഴിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിണ്റ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: