കറാച്ചി: കറാച്ചിയിലുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തില്‍ 11 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 47ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ പത്തോളം പേരുടെ നില ഗുരുതരമാണ്.
സ്പെഷ്യല്‍ കമാന്‍ഡോ ഫോഴ്സില്‍ നിന്നു പരിശീലനം കഴിഞ്ഞു വരികയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ബസിനു നേരേയാണ് ആക്രമണമുണ്ടായത്.
സ്ഫോടക വസ്തുക്കള്‍ നിറച്ച വാന്‍ ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ചാവേര്‍ ആക്രമണമാണെന്നാണ് പൊലീസ് പറയുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: