കൊച്ചി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുമായി ചായ കുടിച്ചുകൊണ്ട് സംവദിക്കാന്‍ ചായ് പെ ചര്‍ച്ച എന്ന പേരില്‍ രാജ്യത്തുടനീളം ഒരേ സമയം സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഇടം കിട്ടിയില്ലെങ്കിലും ജനപങ്കാളിത്തം കൊണ്ട് കൊച്ചിയിലെ നാലു കേന്ദ്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.
എറണാകുളം ജില്ലയില്‍ നാല് സ്ഥലങ്ങളിലാണ് ചര്‍ച്ചക്കായി വേദിയൊരിക്കിയിരുന്നത്. എംജി റോഡിലെ പൈ ദോശ സെന്റര്‍, എളമക്കര ഭഗവതി കഫേ, വടുതല വിനായക കഫേ, വരാപ്പുഴ തേവര് കാട് എന്നിവങ്ങളിലായിരുന്നു ഇത്. പൈ ദോശ സെന്ററില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് എത്തി. ചര്‍ച്ച കേള്‍ക്കാനായി എത്തിയവരില്‍ ഒരാള്‍ക്ക് ചായ വിതരണം ചെയ്തുകൊണ്ട് അദ്ദേഹം മോഡി കി ചായയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്നു എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. അടുത്ത സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ മോദി ദേശീയ പതാക ഉയര്‍ത്തും. 2020 എത്തുമ്പോള്‍ ലോകം ഭാരതത്തിന്റേതായിരിക്കുമെന്നും മോദിയുടെ കേരളാ സന്ദര്‍ശനം എല്ലാവരും ഗൗരവമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമോ ബ്രിഗേഡ് എറണാകുളം ഘടകം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അജിത് പി. റാവു, സെക്രട്ടറി സി.ജ. രാജഗോപാല്‍, ചായ് പെ ചര്‍ച്ചയുടെ എറണാകുളം കോ-ഓര്‍ഡിനേറ്റര്‍ കെ.എം. വ്യാസ്ദേവ് കമ്മത്ത്, നമോ ബ്രിഗേഡ് കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് കേജരിവാള്‍, ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ എം. രാജീവ്, ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. ഹരിദാസ്, കര്‍ഷക മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത്, ജന കല്യാണ്‍ സൊസൈറ്റി സെക്രട്ടറി എന്‍.എല്‍. മിത്ത്, കൗണ്‍സിലര്‍ സുധാ ദിലീപ്, ബിജെപി പരിസ്ഥിതി സെല്‍ ജില്ലാ കണ്‍വീനര്‍ ഏലൂര്‍ ഗോപിനാഥ് തുടങ്ങിയവരും പൈ ദോശ സെന്ററില്‍ ചര്‍ച്ച കേള്‍ക്കാനായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: