കൊച്ചി: കോര്പ്പറേഷന് പരിധിയില്‍ ഓട്ടോറിക്ഷകളുടെ ദൂരപരിധി കോഴിക്കോട് മോഡല്‍ നടപ്പാക്കണമെന്ന് ബിജെപി ലേബര്‍ സെല്‍ തൃക്കാക്കര നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. 75 ഡിവിഷനുകളുള്ള കോഴിക്കോട് കോര്‍പ്പറേഷനില്‍ ദൂരപരിധി മൂന്ന് കിലോമീറ്ററാണ്. അതിന് ശേഷമുള്ള ദൂരത്തിന് അധിക ചാര്‍ജ് നിശ്ചയിച്ചിട്ടുണ്ട്.
അതേ രീതിയില്‍ ഇവിടെയും നടപ്പാക്കണം. ദൂരപരിധി നിശ്ചയിക്കാന്‍ കളക്ടര്‍ പറഞ്ഞിരിക്കുന്ന സമയം 25ന് തീരുകയാണ്. അതിനകം കളക്ടര്‍ തീരുമാനം നടപ്പാക്കാത്തപക്ഷം 26 മുതല്‍ കോഴിക്കോട് മോഡല്‍ ഓട്ടോ സര്‍വീസ് ഇവിടെയും നടത്തുവാന്‍ തൊഴിലാളികള്‍ സ്വയം നിര്‍ബന്ധിതരാകുമെന്ന് ബിജെപി ലേബര്‍ സെല്‍ തൃക്കാക്കര നിയോജകമണ്ഡലം കണ്‍വീനര്‍ സുനില്‍ കടവന്ത്ര അറിയിച്ചു. കോര്പ്പറേഷന് വാഗ്ദാനം ചെയ്ത പെര്‍മിറ്റുകള്‍ ഉടന്‍ വിതരണം ചെയ്യുകയും ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് പെട്രോള്‍, ഡീസല്‍ സബ്സിഡി അനുവദിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് അസംഘടിത മേഖലയിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: