പെരുമ്പാവൂര്‍: ഇരിങ്ങോളില്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂര്‍ ഗവ. വൊക്കേഷണല്‍ ഹ യര്‍സെക്കന്ററി സ്കൂളില്‍ പണം വിനിയോഗിക്കുന്നതില്‍ സ്റ്റാഫ് സെക്രട്ടറി വന്‍ ക്രമക്കേട് നടത്തിയതായി പരാതി. കോണ്‍ഗ്രസ്സിന്റെ അധ്യാപക സംഘടന നേതാവാണ് സ്റ്റാഫ് സെക്രട്ടറി. ഇയാളെ സ്റ്റാഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തുമെന്ന് കോതമംഗലം ഡിഇഒ ശ്രീലേഖ അറിയിച്ചു.
സ്കൂളില്‍ വര്‍ഷങ്ങളായി ഹിന്ദി അധ്യാപകനായി ജോലിചെയ്യുന്നയാളാണ് ഇരിങ്ങോള്‍ സ്വദേശിയായ സ്റ്റാഫ് സെക്രട്ടറി. ഈ അധികാരം ഉപയോഗിച്ചാണ് ഇയാള്‍ ക്രമക്കേടുകള്‍ നടത്തി വന്നിരുന്നത്. പുതിയ പിടിഎ ഭാരവാഹികള്‍ ചുമതലയേറ്റപ്പോഴാണ് ക്രമക്കേടുകള്‍ പുറത്ത് വന്നത്. ഇവര്‍ വിദ്യാഭ്യാസ മന്ത്രിക്കും മറ്റ് വിദ്യാഭ്യാ സ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ന ല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ഡി ഇഒ സകുളില്‍ അന്വേഷണവും തെ ളിവെടുപ്പും നടത്തിയത്. 2012- 2013 വര്‍ഷത്തിലാണ് ക്രമക്കേടുകളില്‍ ഏറെയും നടത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഓയല്‍ കോര്പ്പറേഷന് സ്കൂളിന് സൗജന്യമാ യി നല്കിയ ബസ് അവിടെയത്തിക്കുന്നതിന് വാഹനയാത്ര ന ടത്തിയ വകയില്‍ 5,400/- രൂപ തട്ടിച്ചതാണ് പരാതി. ഈ വാഹനം ഓടിച്ച വകയില്‍ ഒരു വര്‍ഷത്തെ ലാഭം 260 രൂപയാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ പിടിഎ 6 മാസം കൊ ണ്ട് 28,000/- രൂപയുടെ ലാഭമാ ണ് ഉണ്ടാക്കിയിട്ടുള്ളത്. സ്കൂളിലേയ്ക്ക് ലൈബ്രറിക്കാവശ്യമാ യ പുസ്തകങ്ങള്‍ വാങ്ങിയ വകയിലും ഉച്ചക്കഞ്ഞി വിതരണകാര്യത്തിലും സ്റ്റാഫ് സെക്രട്ടറിയും മറ്റ് രണ്ട് ഉദ്യോഗസ്ഥരും ചേര്‍ന്ന് പണം തട്ടിയതായും പരാതിയുണ്ട്. ഭരണകക്ഷികളുടെ അധികാ രം വച്ചാണ് ഈ അധ്യാപകന് സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്നത്. സഹപ്രവര്‍ത്തകരെ മാനസീക പീഡനത്തിനിരയാക്കിയാണ് ഇ യാള്‍ സ്കൂളില്‍ ക്രമക്കേടുകള്‍ നടത്തിയത്. ഇയാള്‍ക്കെതിരെ ഒരു വര്‍ഷം മുമ്പ് പ്രധാനഅധ്യാപികയായിരുന്ന സഹപ്രവര് ത്ത ക പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം കേസുകളെല്ലാം ഒ തുക്കി തീര്‍ത്തതായും ആക്ഷേപമുണ്ട്. ഒരു കുടുംബത്തിലെ 5 നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കായി പിടിഎയും നാട്ടുകാരും ചേര്‍ന്ന് വീട് വച്ചു കൊടുക്കുവാന്‍ നടത്തിയ ശ്രമവും ഇയാള്‍ മുടക്കിയതായും പരാതിയുണ്ട്. സ്പോ ണ്സര്മാര് നേരിട്ടെത്തി പണം നല്‍കേണ്ടതില്ലെന്ന് പറഞ്ഞ് ഈ അധ്യാപകന് വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. അന്വേഷണത്തിനെത്തിയ ഡിഇഒയ്ക്ക് മുന്നിലാ ണ് പിടിഎയും പൂര്‍വ്വവിദ്യാര്‍ ത്ഥികളും ഇക്കാര്യം വെളിപ്പെടുത്തിയത്. ഇയാളെ അധ്യാപന വൃത്തിയില്‍ നിന്നും മാറ്റി നിര് ത്തി സത്യസന്ധമായി അന്വേഷിക്കണമെന്നതാണ് നാട്ടുകാരുടെ ആ വശ്യം. എന്നാല്‍ സ്റ്റാഫ് സെക്രട്ടറിയെ തത്സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുമെന്നും നാട്ടുകാരുടെ യും പിടിഎ കമ്മറ്റിയുടെയും പ രാതിയില്‍ തെളിവെടുപ്പ് നടത്തി ജില്ല ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഡിഇഒ ശ്രീലേഖ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: