കൊച്ചി: നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ആഫീസില്‍ സ്ത്രീകൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ഉന്നതതലങ്ങളില്‍ നീക്കങ്ങള്‍ നടക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മന്ത്രി ആര്യാടന് മുഹമ്മദിന്റെ എംഎല്‍എ ഓഫീസായി കൂടി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് കൊലചെയ്യപ്പെട്ട സ്ത്രീയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നത്. ആര്യാടന്റെ പേഴ്സണല്‍ സ്റ്റാഫംഗവും കേസില്‍ പിടിക്കപ്പെട്ട മുഖ്യപ്രതിയുമായ ബിജു ഈ ഓഫീസിലിരുന്നാണ് മന്ത്രിക്കുവേണ്ടി പരാതികള്‍ സ്വീകരിച്ചിരുന്നത്. വളരെ വേഗം പ്രതികളെ പിടികൂടിയതായി വരുത്തിതീര്‍ത്ത് കുറ്റസമ്മതം നടത്തിച്ചതും കുറ്റകൃത്യം ഇവരില്‍ മാത്രമായി ഒതുക്കി തീര്‍ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബലാത്സംഗത്തിന്റേയും കൊലപാതകത്തിന്റേയും പിന്നില്‍ ഉന്നതര്‍ തന്നെയുണ്ടെന്നാണ് നാട്ടില്‍ പരക്കെ പറയുന്നത്. ഇത് അത്യന്തം ഗൗരവമുള്ളതും അന്വേഷിക്കേണ്ടതുമാണ്. സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
മന്ത്രി ആര്യാടന് മുഹമ്മദ് മന്ത്രി പദവിയിലിരിക്കുമ്പോള്‍ സ്വന്തം ഓഫീസിലുള്ള കൊലപാതകത്തെക്കുറിച്ചുള്ള ഒരന്വേഷണവും നിഷ്പക്ഷമാവില്ല. സംഭവത്തിന്റെ രാഷ്ട്രീയവും ധാര്‍മ്മികവുമായ മാനങ്ങള്‍ പരിഗണിച്ചുകൊണ്ട് നീതിപൂര്‍വ്വകവുമായ ഒരന്വേഷണം നടത്തുന്നതിനുവേണ്ടി മന്ത്രി ആര്യാടനെ മാറ്റി നിര്‍ത്തണ മെന്നും സിപിഐ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: