വാഷിംഗ്ടണ്‍: ഒടുവില്‍ അമേരിക്കയും കീഴടങ്ങി, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുമായി ചര്‍ച്ചനടത്താന്‍ അവര്‍ തീരുമാനിച്ചു. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവലാണ് മോദിയുമായി ചര്‍ച്ച നടത്തുക. തീയതി തീരുമാനിച്ചിട്ടില്ല.
ഗുജറാത്ത് കലാപത്തിെന്റ പേരില്‍ കാലങ്ങളായി മോദിയെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു അവര്‍. അമേരിക്ക സന്ദര്‍ശിക്കാനുള്ള വിസ പോലും അവര്‍ നിഷേധിച്ചു. എന്നാല്‍ ഇന്ത്യയാകെ മോദി തരംഗമാണെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ മോദി തന്നെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിെന്റ പ്രധാനമന്ത്രിയാകുമെന്നും ഉറപ്പായതോടെ അമേരിക്ക കളംമാറ്റിച്ചവിട്ടുകയായിരുന്നു.
യൂറോപ്പിലെ രാജ്യങ്ങളും ആസ്ട്രേലിയയും മോദി വിരോധം നേരത്തെ ഉപേക്ഷിച്ചിരുന്നു. അതും അമേരിക്കയ്ക്ക് തിരിച്ചടിയായി.മോദിയും നാന്‍സിയും ചര്‍ച്ചനടത്തുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റാണ് അറിയിച്ചത്. 2005ല്‍ മോദിക്കനുവദിച്ച വിസപോലും റദ്ദാക്കിയ രാജ്യമാണ് അമേരിക്ക. വിസ റദ്ദാക്കിയ പഴയ നടപടി മോദി പ്രധാനമന്ത്രിയായിക്കഴിഞ്ഞാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമോയെന്നാണ് ഇപ്പോള്‍ അമേരിക്കയുടെ പേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: