കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വെള്ളാപ്പള്ളി നടേശന്റെ മറുപടി. നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ പോയതില്‍ തെറ്റില്ല. എവിടെ ഏത് സമയത്ത് പോകണമെന്ന് തനിക്ക് പിണറായി വിജയന് പറഞ്ഞ് തരേണ്ടതില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
മതമേലദ്ധ്യക്ഷന്മാരെ നികൃഷ്ട ജീവിയെന്ന് വിളിച്ച ശേഷം അവരുടെ അടുക്കല്‍ വീണ്ടും പോയ ആളാണ് പിണറായി വിജയന്. പിണറായി പറയുന്നത് കേട്ട് പ്രവര്‍ത്തിക്കാന്‍ എസ്എന്‍ഡി.പി സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് വ്യക്തമായി പഠിച്ചതിനു ശേഷം വേണം വെള്ളാപ്പള്ളി മോദിയെ കുറിച്ച് അഭിപ്രായം പറയാനെന്ന് കഴിഞ്ഞ ദിവസം പിണറായി വിജയന് പറഞ്ഞിരുന്നു. നരേന്ദ്ര മോദിയിലെ നേര് അറിയാന്‍ വൈകിയെന്നും മോദി പ്രഗത്ഭനായ ഭരണാധികാരി ആണെന്ന് തെളിയിച്ചെന്നും കൊച്ചിയില്‍ മോദി പങ്കെടുത്ത കെപിഎംസിന്റെ കായല്‍ ശതാബ്ദി സമ്മേളനത്തില്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ഗുജറാത്ത് കലാപത്തില്‍ ഉള്‍പ്പടെ മാധ്യമങ്ങള്‍ കള്ളമാണ് പ്രചരിപ്പിച്ചതെന്നും രാഷ്ട്രീയത്തില്‍ ആരോടും അയിത്തം അരുതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: