എരുമേലി: ഓട്ടോസ്റ്റാന്‍ഡില്‍ ഓട്ടോകളുണ്ടെങ്കിലും ഒന്നിലും ഡ്രൈവര്‍മാരില്ലാത്തത് ഓട്ടോയാത്രക്കാരായ സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞദിവസം എരുമേലി കെഎസ്ആര്‍ടിസി ജംഗ്ഷനിലായിരുന്നു സംഭവം. ഓട്ടോ സ്റ്റാന്‍ഡില്‍ നാലോളം ഓട്ടോകള്‍ നിരത്തിയിട്ടുണ്ടെങ്കിലും ഒന്നിലും ഡ്രൈവര്‍മാരില്ല. യാത്രക്കാര്‍ ഒരു മണിക്കൂറിലധികം നടുറോഡില്‍ കാത്തുനിന്നുവെങ്കിലും ഒരു വാഹനത്തിലും ഡ്രൈവര്‍മാര്‍ എത്തിയില്ല. സാധാരണക്കാരുടെ യാത്രാവാഹനമായ ഓട്ടോകളുടെ സര്‍വ്വീസില്‍ യാത്രക്കാരെ കടുത്തദുരിതത്തിലാക്കുന്ന നടപടിയാണ് ഉണ്ടായതെന്നും യാത്രക്കാര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ബസ്സിലെത്തുന്ന യാത്രക്കാര്‍ക്ക് വീടുകളിലേക്ക് പോകണമെങ്കില്‍ ഓട്ടോസ്റ്റാന്‍ഡില്‍ വന്ന് കാത്തുനില്‍ക്കേണ്ട ഗതികേടാണെന്നും നാട്ടുകാരും പറയുന്നു. സര്‍വ്വീസിനായി എത്തുന്ന ഓട്ടോകളില്‍ ഡ്രൈവര്‍മാര്‍ ഇരിക്കണമെന്ന നിയമം പോലും പാലിക്കാന്‍ പലരും തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: