പാലാ: സംസ്ഥാന ബജറ്റില്‍ തയ്യല്‍ തൊഴിലാളികളെ പൂര്‍ണമായും അവഗണിക്കുകയും നല്കിവന്നിരുന്ന പെന്‍ഷന്‍തുക വെട്ടിക്കുറയ്ക്കുകയും ചെയ്ത നടപടികള്‍ക്കെതിരെ തയ്യല്‍ തൊഴിലാളികള്‍ മാര്‍ച്ച് 5ന് മീനച്ചില്‍ താലൂക്ക് ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സെക്രട്ടറി ജോയി കളരിക്കല്‍ അറിയിച്ചു. മരണാനന്തര ആനുകൂല്യം രണ്ടുലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുക, തയ്യല്‍ സാധനങ്ങളുടെ വിലവര്‍ദ്ധനവും പാചകവാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും എകെടിഎ ഉന്നയിക്കും. ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, രാമപുരം, പാലാ ഏരിയാ കമ്മറ്റികളിലെ പ്രവര്‍ത്തകര്‍ ടോംസ് ചേമ്പര്‍ ഹാളില്‍ കൂടിയ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എസ്.സുബ്രഹ്മണ്യന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്.സോമന് ഉദ്ഘാടനം ചെയ്തു. സംയുക്ത കമ്മറ്റി കണ്‍വീനറായി ജോയി കളരിക്കലിനെയും 51അംഗ പ്രവര്‍ത്തക സമിതിയെയും യോഗം തെരഞ്ഞെടുത്തു. എം.പി.മുഹമ്മദ്കുട്ടി, എം.എസ്.വത്സമ്മ, വി.ടി.ശശി, സി.ആര്.മോഹനന്, ടി.കെ.ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: