ദല്‍ഹി: ബാങ്ക് ജീവനക്കാരുടെ സമരത്തെത്തുടര്‍ന്നു രാജ്യത്തെ വിവിധ ബാങ്കുകളിലായി പത്തുകോടിയോളം ചെക്കുകള്‍ ക്ലിയറാകാതെ കിടന്നു. മൊത്തം 7,40,000 കോടി രൂപയുടെ ചെക്കുകളാണിവ. ചെന്നൈയില്‍ മാത്രം 64,000 കോടി രൂപയുടെ 90 ലക്ഷം ചെക്കുകളാണു പ്രോസസ് ചെയ്യാത്തത്.
സര്‍ക്കാര്‍ ഇടപാടുകള്‍, വിദേശ വിനിമയ ഇടപാടുകള്‍, മണി മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു.
വേതനം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് തിങ്കളാഴ്ച മുതല്‍ ഇന്നലെവരെ 48 മണിക്കൂര്‍ സമരം ജീവനക്കാര്‍ നടത്തിയത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുകളാണു സമരത്തില്‍ പങ്കെടുത്തത് എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എന്സിബിഒ, ബെഫി, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ തുടങ്ങിയ യൂണിയനുകളില്‍പ്പെട്ട പത്തുലക്ഷത്തോളം ജീവനക്കാരും ഓഫീസര്‍മാരുമാണ് സമരത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: