ലാ പസ്: ബൊളീവിയയില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 42 ആയി. മുതിര്‍ന്ന ബൊളീവിയന്‍ അധികൃതനാണ് ഇക്കാര്യം അറിയിച്ചത്.
ബൊളീവിയ ഉള്‍പ്പെടെയുള്ള തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന കനത്ത മഴയില്‍ 15 ഓളം പേരെ കാണാതായിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 47,466 കുടുംബങ്ങളെ ഒഴിപ്പിച്ചെന്നും ബൊളീവിയന്‍ പ്രതിരോധ മന്ത്രി റുബീന്‍ സവേദ്രയെ ഉദ്ദരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബൊളീവിയയിലെ കൊച്ചബാംബ് പ്രവിശ്യയിലാണ് മഴ കനത്ത നാശം വിതച്ചത്. കനത്ത മഴ പൊതുഗതാഗത സംവിധാനം താറുമാറാക്കി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രാജ്യത്തെ 487 സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: