കോട്ടയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് കേരള വേലന്മഹാജനസഭ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കോട്ടയം, ആലപ്പുഴ, എറണാകുളം കളക്ട്രേറ്റുകളുടെ പടിക്കല്‍ ധര്‍ണ്ണ നടത്തും. രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയുക, ഒഴിവുള്ള തസ്തികകളിലേക്ക് പ്രത്യേക നിയമനങ്ങള്‍ നടത്തുക, സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുക, പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്സംഗ്രാന്റ്, ഹോസ്റ്റല്‍ ഫീസ്, ട്യൂഷന്‍ഫീസ് എന്നിവ കൃത്യമായി വിതരണം ചെയ്യുക തുടങ്ങി 25 ഓളം അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം നടത്തുന്നതെന്ന് പ്രസിഡന്റ് ഡി.എസ് പ്രസാദ്, ജനറല്‍ സെക്രട്ടറി പി.വി ഷാജില്‍, വൈസ്പ്രസിഡന്റ് കെ.ഇ മണിയന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: