കൊച്ചി: കനത്ത ചൂടിനെ വകവയ്ക്കാതെ ശതാബ്ദി സംഗമത്തിനെത്തിന് ഉച്ചക്കു മുമ്പെത്തിയ പ്രവര്‍ത്തകര്‍ ആദ്യം പോയത് മറൈന്‍ഡ്രൈവ് നടപ്പാതയിലെ തണല്‍ മരങ്ങളുടെ ചുവട്ടിലേക്കായിരുന്നു. കായലില്‍ നിന്ന് വീശിയടിച്ച കാറ്റ് അവര്‍ക്ക് കുളിര്‍മയേകി.
കുറച്ചു പേര് നടപ്പാതയിലൂടെ കുറച്ചുദൂരം മുന്നോട്ട് നടന്നു. പലരും മറൈന്‍ ഡ്രൈവിലെത്തുന്നത് ആദ്യമായിരുന്നു. അതുകൊണ്ടു തന്നെ ചിലര്‍ കപ്പലണ്ടി വാങ്ങിക്കൊറിച്ചുകൊണ്ട് കായല്‍ഭംഗി ആസ്വദിച്ചിരുന്നത് ഇവിടുത്തെ നിത്യ സന്ദര്‍ശകര്‍ക്ക് രസകരമായ കാഴ്ചയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: