കൊച്ചി: ഇന്ത്യന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് വേള്‍ഡ് എക്സ്പോ, മുംബൈയിലെ, ബോംബെ എക്സിബിഷന് സെന്ററില്‍ നാളെ ആരംഭിക്കും. ഫെബ്രുവരി 12ന് സമാപിക്കും.
കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ടെക്സ്റ്റെയില്‍സ് സഹമന്ത്രി പനബാക്ക ലക്ഷ്മി, ഓയില്‍ ആന്‍ഡ് ഗ്യാസ് വേള്‍ഡ് എക്സ്പോ ഉദ്ഘാടനം ചെയ്യും. എണ്ണ പ്രകൃതി വാതക കമ്മീഷന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുധീര്‍ വാസുദേവ അധ്യക്ഷത വഹിക്കും.
ലോകത്തിലെ ഏറ്റവും പ്രമുഖ സ്റ്റെയിന്‍ലസ് സ്റ്റീല്‍ നിര്‍മാതാക്കളായ ഫിന്‍ലന്‍ഡിലെ ഓട്ടോകുംപു ആയിരിക്കും ഇത്തവണത്തെ ലോക മേളയിലെ പ്രധാന ശ്രദ്ധാ കേന്ദ്രം. റിഫൈനിങ്ങ്, ഊര്‍ജ്ജം, ഷിപ്പിംഗ്, തുറമുഖ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ നിര്ണായകാവശ്യങ്ങള്ക്കുള്ള ഉല്‍പ്പന്നങ്ങളും സാധ്യതകളും ഓട്ടോകുംപു ലോകമേളയില്‍ അവതരിപ്പിക്കും.
കെമിക്കല്‍, പ്രോസസ് വ്യവസായങ്ങളിലെ അനിവാര്യ ഘടകമാണ് സ്റ്റെയിന്‍ലസ് സ്റ്റീല്‍ എന്ന് ഓട്ടോകുംപു ഇന്ത്യ കണ്‍ട്രിഹെഡ് യതീന്ദ്രര്‍ പാല്സിങ്ങ് സൂരി വ്യക്തമാക്കി.
സ്വീഡനിലെ ഓട്ടോകുംപു അവേസ്റ്റാ വര്‍ക്സ് വൈസ് പ്രസിഡന്റ് മാറ്റ്സ് ബെന്‍സണ്‍, ഓട്ടോകുംപു വൈസ് പ്രസിഡന്റ് ബേണ്‍സ് ബെക്കേഴ്സ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: