കോട്ടയം: സിപിഎം അക്രമികള്‍ അരുംകൊല ചെയ്ത ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമയെ അപഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കേരള രക്ഷായാത്രയ്ക്ക് കോട്ടയത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. ദണ്ഡിയാത്രയ്ക്ക് പോകുന്നത്പോലെയാണ് രമ സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ്ണയ്ക്കായി കോഴിക്കോട്നിന്ന് പോയതെന്ന് പിണറായി അപഹസിച്ചു. യുഡിഎഫ് ഗൂഢാലോചനയുടെ ഭാഗമായാണ് സമരം നടത്തിയത്. ഒടുവില്‍ പൊടിതട്ടി മടങ്ങേണ്ടി വന്നതായും പിണറായി പറഞ്ഞു. സിപിഎം വിരുദ്ധ ഗൂഢാലോചനക്കാര്‍ക്ക് വി.എസിനെ ലഭിക്കുമെന്ന് പ്രതീക്ഷവേണ്ട. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ്. കത്തയച്ചത് തെറ്റാണ്. വി.എസിന്റെ നടപടി പാര്‍ട്ടി വിരുദ്ധമാണെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: