എരുമേലി: വീടിനുള്ളില്‍ വ്യാജമദ്യം ഉണ്ടാക്കുന്നുവെന്ന വ്യാജപരാതിയുടെ പേരില്‍ കനകപ്പലം രാജീവ്ഭവന് കോളനിയിലെ വീടുകളില്‍ എക്സൈസ് സംഘം നടത്തുന്ന പരിശോധന ദുരിതത്തിനെതിരെ ജനകീയ പ്രതിഷേധം വ്യാപകമാകുന്നു.
എക്സൈസിലെ പ്രത്യേകസംഘം കോളനിയിലെ വീടുകളില്‍ പരിശോധനയുടെ പേരില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങളാണ് നൂറുകണക്കിനാളുകളെ പ്രകോപിതരാക്കിയത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ പത്തിലധികം തവണയാണ് പല സമയത്തായി പരാതിയുടെ പേരില്‍ വീടുകളില്‍ റെയ്ഡിന് എക്സൈസ് സംഘമെത്തിയത്. എന്നാല്‍ പേരിന് ഒരു മദ്യകുപ്പിപോലും കണ്ടെത്താന്‍ സംഘത്തിന് കഴിഞ്ഞതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: