കാസര്‍കോട്: ഗവ.കോളേജില്‍ സമാധാനന്തരീക്ഷം തകര്‍ക്കുന്ന എംഎസ്എഫ് ക്രിമിനലുകളെ കോളേജില്‍ തിരിച്ചെടുക്കുന്നതിന് സ്ഥലം എംഎല്‍എ നടത്തുന്ന ശ്രമം എന്തുവിലകൊടുത്തും തടയുമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എസ്.കുമാര്‍ മുന്നറിയിപ്പ് നല്കി. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രവേശിക്കുന്നത് കോടതി തടഞ്ഞിട്ടും തിരിച്ചെടുക്കാന്‍ എംഎല്‍എ നടത്തുന്ന ശ്രമം ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമേ ഉപകരിക്കുവെന്നും കോളേജിണ്റ്റെ സമാധാനന്തരീക്ഷം തകര്‍ക്കുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോയാല്‍ എംഎല്‍എയെ വഴിയില്‍ തടയുന്നതടക്കമുള്ള സമരപരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്ന് ജില്ലാ സെക്രട്ടറി എസ്.കുമാര്‍ അറിയിച്ചു.
എംഎല്‍എയുടെ നിലപാട് പ്രതിഷേധാര്‍ഹം: യുവമോര്‍ച്ച
കാസര്‍കോട്: ഗവ.കോളേജില്‍ നിന്നും പുറത്താക്കിയ ക്രിമിനല്‍ സംഘത്തിന് വേണ്ടി എംഎല്‍എ രംഗത്തെത്തിയതിനെതിരെ ജില്ലയിലെ മുഴുവന്‍ സമാധാന കാംക്ഷികളും പ്രതിഷേധിക്കണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്.സുനില്‍ ആവശ്യപ്പെട്ടു. കോളേജിലെ സമാധാനന്തരീക്ഷം തകര്‍ക്കാനും കോളേജില്‍ താലിബാനിസം നടപ്പിലാക്കുന്നതിനും പുറത്താക്കിയ വിദ്യാര്‍ത്ഥികളെ ഭരണസ്വാധീനം ഉപയോഗിച്ച് തിരിച്ചെടുക്കുന്നതിനാണ് എംഎല്‍എയുടെ ശ്രമം. അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും അക്രമിക്കുന്നവരെ സംരക്ഷിക്കാന്‍ സമയം കണ്ടെത്തുന്ന എംഎല്‍എക്ക് നാട്ടിലെ പ്രശ്നപരിഹാരത്തിന് സമയമില്ല. തീവ്രവാദികളെ രക്ഷിക്കാന്‍ പാടുപെടുന്ന എംഎല്‍എ സ്വന്തം പദവി രാജിവെച്ച് വോട്ടുചെയ്ത ജനങ്ങളോട് മാപ്പ് പറയണമെന്നും യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്.സുനില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: