കൊച്ചി: ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടൂറിസ്മോ, ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. ബിഎംഡബ്ല്യുവിന്റെ പുതുതലമുറയായ ബിഎംഡബ്ല്യുഐ-8, ബിഎംഡബ്ല്യു എക്സ്5, എം6ഗ്രാന്ഗ്രൂപ്പ് എന്നിവയും 12-ാമത് ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു.
ബിഎംഡബ്ല്യുഐ-8 ഈ വര്‍ഷം നിരത്തിലിറങ്ങുമെന്ന് ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോണ്‍ സഹര്‍ പറഞ്ഞു.ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റില്‍ പ്രാദേശികമായി നിര്‍മിച്ച ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടൂറിസ്മോ അടുത്ത മാസം മുതല്‍ എല്ലാ ഡീലര്‍ഷിപ്പിലും ലഭ്യമാകും. കമ്പനിയുടെ ഉല്‍പ്പന്ന ശേഖരത്തിലേക്ക് സവിശേഷമായ മോഡല്‍ വേരിയന്റ് ചേര്‍ക്കുന്ന 3 സീരീസ് ഗ്രാന്‍ടൂറിസ്മോ ടൂറിംഗിന്റെ പ്രായോഗികത നിറഞ്ഞ ബിഎംഡബ്ല്യു 3 സീരീസ് സെഡാന് ഡൈനാമിക്, സ്പോര്‍ടിംഗ് ജീനുകള്‍ അടങ്ങിയ ആശയം ഉള്‍ക്കൊള്ളുന്നതാണ് ദീര്‍ഘദൂര യാത്രകള്‍ക്ക് തികച്ചും അനുയോജ്യവും.
ഗ്രാന്‍ ടൂറിസ്മോ, സ്പോര്‍ടി എലിഗന്റ് കൂപ്പ് ഡിസൈന്റെ, സവിശേഷ സംയോജനമാണ്. 1600 ലിറ്ററിന്റെ ലഗേജ് കമ്പാര്‍ട്മെന്റ്, മടക്കാവുന്ന ഹെഡ് റെസ്റ്റുകള്‍ ഉള്ള സ്പ്ലിറ്റ് റിയര്‍ ബാക്റെസ്റ്റ്, എന്നീ പ്രത്യേകതകളോടുകൂടിയതാണ് ഗ്രാന്‍ ടൂറിസ്മോ 42,75,000 രൂപയുടെ അഖിലേന്ത്യ എക്സ്-ഷോറൂം വില. ഡീസല്‍ വേരിയന്റില്‍ ഗ്രാന്‍ ടൂറിസ്മോ ലഭ്യവുമാണ്. ഓട്ടോ എക്സ്പോയിലെ ബിഎംഡബ്ലൂ പവിലിയനില്‍ ഇന്ത്യയിലെ എല്ലാ ബിഎംഡബ്ലൂ വാഹനങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: