1934-ല്‍ ഉണ്ടാക്കിയ ഭരണഘടന വെളിച്ചത്ത് വരാന്‍ കാലങ്ങളെടുത്തു. ഇങ്ങനെയൊരു ഭരണഘടനയുണ്ടെന്നുള്ളതിന് ഏക തെളിവ് 1964 മെയ് 22 ന് പരിശുദ്ധ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ഔഗേന്‍ തീമോത്തിയോസിനെ കാതോലിക്കയായി വാഴിച്ചതാണ്. ഈ ഭരണ ഘടന പള്ളികള്‍ക്ക് ബാധകമാണോ എന്നത് കോടതിവിധിയില്‍ നിലനില്‍ക്കുന്ന വിഷയമാണ്. 1995 ലെ കോടതി വിധികളില്‍ പള്ളികള്‍ കക്ഷികളല്ലാത്തതിനാല്‍ സഭാതര്‍ക്കം മാത്രമാണ് ഈ ഭരണഘടനയില്‍ ന്യായമായിതീരുന്നത്. സുപ്രീം കോടതി വിധി നടത്തിപ്പിന് മെത്രാന് കക്ഷി സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് അടിസ്ഥാനം ഇതാണ്. വിധി തങ്ങള്‍ക്ക് അനുകൂലമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം കാതോലിക്കയ്ക്ക് പള്ളികളില്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളിയതും ശ്രദ്ധേയമാണ്. മലങ്കര സഭ നാലാം നൂറ്റാണ്ട് മുതല്‍ ഇന്ന് വരെ പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിന് കീഴിലാണ്. 1876 ല്‍ പള്ളി പ്രതിപുരുഷ യോഗം പരിശുദ്ധ പത്രോസ് പാത്രിയര്‍ക്കീസ് ബാവ മുളന്തുരുത്തിയില്‍ വിളിച്ചുകൂട്ടി . ഭരണ സൗകര്യം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി ഭദ്രാസനങ്ങള്‍ രൂപീകരിച്ചു. 1912 ല്‍ കാതോലിക്കേറ്റ് നിലവില്‍വന്നു. ഒരു വിഭാഗത്തിന്റെ അംഗീകാരം മാത്രമാണ് അതിന് ലഭിച്ചത്. 1958ലും 1964 ലും കാതോലിക്കേറ്റ് ആകമാന സുറിയാനി സഭയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടു. കാതോലിക്കേറ്റ് രൂപീകൃതമായതിന്റെ ശതാബ്ദി ആഘോഷം മെത്രാന് കക്ഷികള്‍ വിപുലമായി ആഘോഷിച്ചിരുന്നു.
1876 ല്‍ മുളന്തുരുത്തിയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ വെച്ച് മലങ്കര സഭയെ എഴ് ഭദ്രാസനങ്ങളായി വിഭജിച്ച് മെത്രാപോലീത്തമാരെ നിയമിച്ചു. അതില്‍ അങ്കമാലി ഭദ്രാസനത്തിന്റെ ആസ്ഥാനം ആലുവയാണ്. 18 ഏക്കര്‍ സ്ഥലം സര്‍ക്കാരിന് നിന്ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവക്ക് വേണ്ടി പതിച്ചെടുത്തു. ഈ സ്ഥലത്താണ് ആലുവായിലിന്നുകാണുന്ന വിവിധസ്ഥാപനങ്ങള്ക്കൊപ്പം സെമിനാരിയും പള്ളിയും സ്ഥിതിചെയ്യുന്നത്. ഈ പള്ളി സ്ഥാപിച്ചത് 1890 ലാണ്. 1902 ല്‍ കടവില്‍ പൗലോസ് മോര് അത്താനിയോസ് തിരുമേനിയെ അമ്പാട്ട് തിരുമേനി കാലം ചെയ്ത ശേഷം പാത്രിയര്‍ക്കീസ് വാഴിച്ചു. ഇദ്ദേഹമാണ് പള്ളി പണികഴിപ്പിച്ചത്. തിരുമേനി മരിക്കുന്നതിന് മുമ്പ് 1902 ല്‍ സ്ഥാവര ജംഗമവസ്തുക്കളുടെ ഉടമസ്ഥാവകാശം രജിസ്ട്രര്‍ ചെയ്തിരുന്നു. അതിന് പ്രകാരം അന്ത്യോഖ്യ പാത്രിയര്‍ക്കീസിനാല്‍ വാഴിക്കപ്പെടുന്ന അങ്കമാലിമെത്രനാണ് ഈ സ്താവര ജംഗമ വസ്തുക്കളുടെ ഉടമസ്ഥാവകാശം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1967 ല്‍ പാത്രിയര്‍ക്കീസ് ബാവയാല്‍ വാഴിക്കപ്പെട്ട ഔഗാന് കാതോലിക്ക 1967 ല്ഫിലിപ്പോസ് മോര് തെയോഫിലോസിനെ വാഴിച്ചു. കക്ഷി വഴക്ക് തുടങ്ങിയ 1970 ല്‍ ഇദ്ദേഹം മെത്രാന് കക്ഷിയിലായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ അങ്കമാലി ഭദ്രാസന ഭരണത്തില്‍ നിന്ന് പാത്രിയര്‍ക്കീസ് ഒഴിവാക്കി. തോമസ് മാര്‍ ദിവന്നാസ്യേസിനെ വാഴിച്ചു. ( ഇപ്പോഴത്തെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ) എന്നാല്‍ കഴിഞ്ഞ 40 വര്‍ഷം അദ്ദേഹത്തിന് തനിക്ക് അവകാശപ്പെട്ട പള്ളിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല . എന്നാല്‍കഴിഞ്ഞ ദിവസം തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തിയത് യഥാര്‍ത്ഥ അവകാശിയാണ്. ബാവക്കും പള്ളിയില്‍ പ്രവേശിച്ചവര്‍ക്കും എതിരെ കേസെടുത്ത സര്‍ക്കാര്‍ തീരുമാനം നിയമ ദൃഷ്ടിയിലും അവകാശ ദൃഷ്ടിയിലും തെറ്റായിരുന്നു. ഇത് കാലം തെളിയിക്കും.
(ഷെവലിയാര്‍. സി.എം കുരിയന്‍ യാക്കോബായ സഭാ മാനേജിംഗ് കമ്മറ്റി അംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: