പാലാ: സാമൂഹ്യവും, സാമ്പത്തികവും, രാഷ്ട്രീയ പരവുമായി പിന്നോക്കം നില്ക്കുന്ന ദളിത് ക്രൈസ്തവരെ കാലങ്ങളായി അവഗണിക്കുന്ന ഗവണ്മെന്റുകള്ക്കെതിരെയും ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിനുമായി പ്രോഗ്രസ്സീവ് പീപ്പിള്‍ കള്‍ച്ചര്‍ സൊസൈറ്റി എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ പത്രസ മ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 6 ന് സൊസൈറ്റി വൈസ് ചെയര്മാന് പതാക ഉയര്‍ത്തുന്നതോടെ സമ്മേളന ത്തിന് തുടക്കമാകും. 9-ന് വൈകിട്ട് വേരനാല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനത്തില്‍ പതിനഞ്ചു യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന ദളിത് ക്രൈസ്തവ സംഗമ സമ്മേളനം സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വികസന കോര്പ്പറേഷന് ചെയര്മാന് ഷിന്‍സ് പീറ്റര്‍ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ്മോന്‍ തോമസ് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: