കൊച്ചി: ഗ്രാമീണ മേഖലയിലെ വൃക്ക രോഗപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ മുത്തൂറ്റ് സ്നേഹാശ്രയ പദ്ധതിക്കു തുടക്കമിട്ടു. കൊച്ചി മേയര്‍ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്തു.സ്നേഹാശ്രയയുടെ ഹൈടെക് മൊബെയില്‍ ആംബുലന്‍സ് സംസ്ഥാനത്തുടനീളം സഞ്ചരിച്ച് വൃക്കരോഗങ്ങള്‍, പ്രമേഹം, രക്താതിസമ്മര്‍ദ്ദം തുടങ്ങിയവ കണ്ടെത്താന്‍ സൗജന്യ പരിശോധനാ ക്യാമ്പുകള്‍ നടത്തും. ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര മൊബെയില്‍ ലാബ് ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ഡയറക്ടര്‍ ജോര്‍ജ്.എം.ജേക്കബ്, മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. പി. പദ്മകുമാര്‍, ചീഫ് ജനറല്‍ മാനേജര്‍ കെ.ആര്. ബിജിമോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മുത്തൂറ്റ് ഫൗണ്ടേഷന് വൃക്ക രോഗികള്‍ക്ക് സഹായം നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം 1500 പേര്‍ക്കു ഡയാലിസിസിനു സഹായം നല്കി. വൃക്കരോഗ സംബന്ധമായ മികച്ച ഗവേഷണത്തിന് കേരള-തമിഴ്നാട് കിഡ്നി റിസര്‍ച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്‍.ജി.ഒകളുടെയും പ്രാദേശിക ക്ലബുകളുടെയും സഹകരണത്തോടെ സംസ്ഥാനത്തെ 978 ഗ്രാമ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. മുത്തൂറ്റ് നവജീവന്‍ ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: