കൊച്ചി: തിങ്കളാഴ്ച വൈകിട്ട് മുതല്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ വീട്ടുപടിക്കല്‍ ജസീറ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ചിറ്റിലപ്പിള്ളി തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പോലീസ്റ്റേഷനില്‍ നല്കിയ പരാതിയും അവര്‍ പിന്‍വലിച്ചു. ജസീറക്ക് ഇനി പണം നല്കാന് തയ്യാറല്ലെന്നും ആ തുക സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ താലോലം പദ്ധതിക്ക് നല്‍കുമെന്നും ചിറ്റിലപ്പിള്ളി പരസ്യമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് ജസീറ അറിയിച്ചു. പോലീസ് തന്നെ മര്‍ദ്ദിച്ചതായി ജസീറ പറയുന്നു. എന്നാല്‍ ജസീറയെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചത്.
മണല്‍ മാഫിയക്കെതിരെ സെക്രട്ടേറിയറ്റ് പടിക്കലും ഡല്‍ഹിയിലും തെരുവ് യുദ്ധം ചെയ്തതിനാണ് ജസീറക്ക് ധനസഹായം നല്കാന് ചിറ്റിലപ്പിള്ളി തീരുമാനിച്ചത്. എന്നാല്‍ തിരുവനന്തപുരത്ത് സിപിഎം ഉപരോധ സമരക്കാരെ വെല്ലുവിളിച്ച സന്ധ്യക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്നു പറഞ്ഞ് ജസീറ തുക നിരസിച്ചു. തുടര്‍ന്ന് കുട്ടികളുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയാല്‍ പണം നിക്ഷേപിക്കാന്‍ തയ്യാറാണെന്നാണ് ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ വൈകിട്ട് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ജസീറയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരം മക്കളെ കൊണ്ടുപോകാന്‍ ചെയില്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി അധികൃതര്‍ എത്തിയതോടെ കുട്ടികളുമായി ജസീറ ആശുപത്രിയില്‍ നിന്നും ഇറങ്ങി ഓടിക്കളയുകയായിരുന്നു. ജസീറക്കെതിരെ ശിശുപീഡനത്തിന് കേസെടുക്കാത്തതില്‍ ദുരൂഹത ഉണ്ടെന്നു ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഒന്നര വയസ്സുള്ള മകനയ്ം, പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്മക്കളെയും നിര്‍ബന്ധിച്ച് സമരത്തിന് തെരുവിലിറക്കിയതിന് ശിശുപീഡന നിയമപ്രകാരം കേസെടുക്കാന്‍ അധികൃതര്‍ മടിച്ചിരിക്കുകയായിരുന്നു. കൂട്ടികളെ ഏറ്റെടുക്കാന്‍ അധികൃതര്‍ മുന്നിട്ടിറങ്ങിയതോടെ മാസങ്ങളായി ജസീറ നടത്തി വന്ന നിഗൂഢമായ സമരം അവസാനിക്കുകയായിരുന്നു.
ജസീറക്കു പിന്നില്‍ ശക്തമായ രാഷ്ട്രീയ കരങ്ങളുള്ളതിനാലാണ് നടപടി എടുക്കാന്‍ കഴിയാതിരുന്നതെന്ന് ശിശുക്ഷേമ സമിതി ഡയറക്ടര്‍ പത്മജ പറഞ്ഞു. നാടിനെ മുഴുവന്‍ കബളിപ്പിച്ച് പണത്തിനും മറ്റു ഗൂഢമായ ലക്ഷ്യത്തോടെയും പ്രവര്‍ത്തിച്ച ജസീറയുടെ പിന്നിലെ കരങ്ങള്‍ കണ്ടുപിടിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. 114 ദിവസമാണ് ദല്ഹിപോലുള്ള മെട്രോനഗരത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്ക്കുന്ന ജസീറ തെരുവ് സമരം നടത്തിയത്. ശക്തമായ താങ്ങില്ലാതെ ജസീറക്ക് സമരം നടത്താന്‍ കഴിയില്ല.
സിപിഎമ്മാണ് സമരത്തിന് പിന്നിലെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: