കാഞ്ഞിരപ്പള്ളി: കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ക്യാമ്പസില്‍ വടിവാളുമായെത്തിയ യൂണിയന് നേതാവ്് ഒളിവില്‍. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്െ്്റ വിദ്യാര്‍ത്ഥി ഘടകമായ കെഎസ്സിയുടെ നേതാവായ പാറത്തോട് സ്വദേശി സദാം പി. കനിക്കുട്ടിയാണ് ക്യാമ്പസില്‍ വടിവാളുമായെത്തിയത്. കാഞ്ഞിരപ്പള്ളി എസ്്്. ഡി. കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്്് എസ്്്. എഫ്. ഐ. പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായിരുന്നു.
ഇതേ തുടര്ന്ന്ചൊവ്വാഴ്ച്ച ഇയാള്‍ വടിവാളുമായി ക്യാമ്പസില്‍ എത്തുകയായിരുന്നു. തുടര്‍ന്ന്്് എസ്്്. എഫ്്്. ഐക്കാര്‍ തന്നെ വടിവാള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വടിവാള്‍ കൊണ്ടുവന്നയാളെ പോലീസില്‍ ഏല്‍പ്പിച്ചിട്ടും പോലീസും കേരളാ കോണ്‍ഗ്രസ് നേതാവും ചേര്‍ന്ന് ഇയാള്‍ക്ക് ഓടി രക്ഷപ്പെടാനുള്ള അവസരം ഒരുക്കുകയായിരുന്നു. വടിവാള്‍ എസ്എഫ്ഐക്കാര്‍ കൊണ്ടുവന്നതാണെന്ന് കെഎസ്സി പ്രവര്‍ത്തകര്‍ പറയുന്നു. ഇരുവിഭാഗവും തമ്മില്‍ ആരോപണപ്രത്യാരോപണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സദ്ദാമിനെ പിടികൂടിയാല്‍ മാത്രമെ നിജസ്ഥിതി തെളിയു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട്്് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: