ന്യൂദല്‍ഹി: സോഷ്യല്നെറ്റ്വര്ക്കിങ് സൈറ്റായ ട്വിറ്ററിന് ഉപയോക്താക്കള്‍ കുറയുന്നു. കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇത്ര വലിയ ഇടിവ് സംഭവിച്ചിരിക്കുന്നതെന്ന് സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായ കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ വരുമാനത്തില്‍ കോടിക്കണക്കിന് നഷ്ടമുണ്ടായി. നാലാംപാദ വരുമാനമായ 243 ദശലക്ഷം ഡോളറിനേക്കാള്‍ കുറവാണ് കമ്പനിക്ക് കഴിഞ്ഞ പാദത്തില്‍ ലഭിച്ചതെന്നും അതിലും കൂടുതലാണ് പ്രതീക്ഷിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബര്‍ വരെ 241 ദശലക്ഷം ജനങ്ങളാണ് ട്വിറ്റര്‍ ഉപയോഗിച്ചത്. ഒരു വര്‍ഷം മുമ്പ് വരെ 185 ദശലക്ഷം പേരാണ് ഒരു മാസം ട്വിറ്റര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉപയോക്താക്കളുടെ നിരക്ക് കുറഞ്ഞുവെന്ന് കമ്പനി പറയുന്നു. കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ പാദത്തില്‍ കമ്പനിക്ക് 511 ലക്ഷം ഡോളറാണ് ആകെ നഷ്ടം. 2013-ലെ ആകെ നഷ്ടം 645 ദശലക്ഷം ഡോളറായിരുന്നുവെങ്കില്‍ 2012-ല്‍ ഇത് 79 ലക്ഷം ഡോളറായിരുന്നു. കഴിഞ്ഞ നവംബര്‍ വരെ 1.8 ദശലക്ഷം ഡോളര്‍ ഓഹരിയാണ് കമ്പനി വിറ്റഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: