തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്ക് പരിഷ്കരിച്ച പലിശ നിരക്കുകള്‍ നിലവില്‍ വന്നു. ഇന്നലെ മുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വന്നത്. അമേരിക്കന്‍ ഡോളറിലുള്ള എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെവരെ കാലാവധിയില്‍ വാര്‍ഷിക പലിശ നിരക്ക് 2.57 ശതമാനം, രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെവരെ 2.47 ശതമാനവും, 3 വര്‍ഷം മുതല്‍ 4 വര്‍ഷത്തില്‍ താഴെവരെ 4.83 ശതമാനവുമാണ്. നാലു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷത്തില്‍ താഴെവരെ 5.24 ശതമാനവും, അഞ്ചു വര്‍ഷത്തിന് 5.62 പലിശ എന്നിങ്ങനെയായിരിക്കും നിരക്കുകള്‍.
ആര്‍എഫ്സി നിക്ഷേപ വാര്‍ഷികപലിശ നിരക്ക് ആറു മാസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ ഒരുശതമാനവും, ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ വരെ 2.57 ശതമാനവും, രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെവരെ 2.47 ശതമാനവും, 3വര്‍ഷത്തിന് 4.83 ശതമാനം എന്നിങ്ങനെ പരിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: