മട്ടാഞ്ചേരി: രണ്ടുവിദ്യാര്‍ത്ഥികള്‍ സ്കൂള്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി പരിക്കേറ്റ സംഭവത്തില്‍ സ്കൂളിനെതിരെ പോലീസ്- വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല. തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്കൂളിലാണ് 13 വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികള്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നട്ടെല്ലിനും, കാലിനും പരിക്കേറ്റ വിദ്യാര്‍ത്ഥിനികള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് തിങ്കളാഴ്ച വൈകിട്ട് സ്കൂള്‍ വേളയിലാണ് അദ്ധ്യാപികയുടെ മാനസിക പീഡനത്തെതുടര്‍ന്ന് തങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഇതിനിടെ ചൊവ്വാഴ്ച രാവിലെ വിഷയവുമായി ബന്ധപ്പെട്ട അധികൃതരുമായി സംസാരിക്കാന്‍ സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിനികളുടെ ബന്ധുക്കളെ പോലീസിനെ വിളിച്ചുവരുത്തി പുറത്താക്കുകയും, പിടിഎ യോഗത്തില്‍പ്പോലും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും പരാതിഉയര്ന്നിട്ടുണ്ട്. കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ 13 വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥിനികളെ മോശമായി ചിത്രീകരിക്കാന്‍ സ്കൂള്‍ അധികൃതര്‍ ശ്രമിച്ചത് ഏറെ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥിനികള്‍ സ്കൂള്‍ വാര്‍ഷികത്തില്‍ കളര്‍ വസ്ത്രം ധരിച്ചെത്തിയതും, നിരന്തരമായി ക്ലാസില്‍ ഹാജരാകാത്തതും പറയുവാനാണ് രക്ഷിതാക്കളെ വിളിച്ചു വരുത്തിയതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിപ്പിക്കാതെയും, വാക്കുകള്‍ കൊണ്ടും അധ്യാപിക പീഡിപ്പിക്കുകയും, വൈകിട്ട് ഒരുകുട്ടിയുടെ രക്ഷിതാക്കള്‍ എത്തിയപ്പോള്‍ സഹപാഠിയെ വീട്ടില്‍ വിടുകയില്ലെന്ന് പറഞ്ഞതാണ് വിദ്യാര്‍ത്ഥികള്‍ കെട്ടിടമുകളില്നിന്ന് ചാടുവാന്‍ ഇടയാക്കിയതെന്ന് ബന്ധുക്കളും പറയുന്നു. മാരകമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ചികിത്സാചിലവിനായി മൂന്ന് ലക്ഷത്തോളം രൂപ കണ്ടെത്തേണ്ട സ്ഥിതിയില്‍, ഇതുമായി സംസാരിക്കാനാണ് തങ്ങള്‍ സ്കൂളിലെത്തിയതെന്ന് രക്ഷിതാക്കളും, ബന്ധക്കളുടെ പറയുന്നു. ഇതേസമയം സ്കൂളില്‍ അടിയന്തിരമായി പിടിഎ യോഗവും വിളിച്ചിരുന്നു. സ്കൂള്‍ അധികൃതരോടും പിടിഎ യോഗത്തിലും സംസാരിക്കാന്‍ ബന്ധക്കളുയും രക്ഷിതാക്കളെയും അനുവദിക്കാത്തതിനെ തുടര്‍ന്ന് സ്കൂള്‍ അങ്കണിത്തിലെത്തിയവര് ബഹളം സൃഷ്ടിക്കുകയാണുണ്ടായതെന്ന് നാട്ടുകാരും പറയുന്നു. സംഘര്ഘാവസ്ഥയെ തുടര്‍ന്ന് തോപ്പുംപടി പോലീസ് എത്തി രംഗം ശാന്തിമാക്കി സ്കൂള്‍ അങ്കണത്തിനിന് എല്ലാവരെയും വെളിയിലേയ്ക്ക് നീക്കുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: