റിയാദ്: വിദേശരാജ്യങ്ങളിലെ ഏറ്റുമുട്ടലുകളില്‍ പങ്കെടുക്കുന്ന സൗദി പൗരന്മാരായ ജിഹാദികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് സൗദി രാജാവ്.
ജിഹാദിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് 30 വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനാണ് രാജാവിെന്റ ഉത്തരവ്. സിറിയയിലെ ആഭ്യന്തര കലാപത്തില്‍ ആയിരക്കണക്കിന് സൗദി അറേബ്യക്കാര് പങ്കെടുക്കുന്നുണ്ടെന്ന് മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.
സിറിയയിലെ ന്യൂനപക്ഷ ഷിയാ സര്‍ക്കാരിനെതിരായ സുന്നി പ്രക്ഷോഭത്തിലാണ് സൗദി പൗരന്മാര് പങ്കെടുക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ ഗ്രൂപ്പുകള്‍ക്ക് അല്‍ ഖ്വയ്ദ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ സൗദി അറേബ്യ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന വാദത്തിന് ബലമേറി. ഈ ആരോപണങ്ങളില്‍നിന്ന് രക്ഷനേടാന്‍ വേണ്ടിയാണ് സൗദി രാജാവിന്റെ ഉത്തരവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.സിറിയന്‍ വിമതരുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് അല്‍ഖ്വയ്ദ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പല ലോകരാജ്യങ്ങളും ഇത് വിശ്വസിക്കാത്തതിന്റെ പശ്ചാത്തലത്തിലാകണം സൗദി അറേബ്യ നേരിട്ട് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
റഷ്യയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് സൗദി അറേബ്യന്‍ പിന്തുണയുള്ള ഭീകരരാണെന്ന് റഷ്യ വര്‍ഷങ്ങളായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: