കോട്ടയം: ഗതാഗതക്കുരുക്കും പാര്ക്കിംഗ്പ്രശ്നവും കണക്കിലെടുത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് നഗരസഭ എടുത്ത തീരുമാനം തിരുത്താന്‍ തയ്യാറാണെന്ന കോട്ടയം നഗരസഭാ ചെയര്‍മാന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഹിന്ദു ഐക്യവേദി നേതൃയോഗം അഭിപ്രായപ്പെട്ടു. 1987ല്‍ ടൗണ്‍ പ്ലാനിംഗില്‍ പെടുത്തി നാഗമ്പടം വികസന പദ്ധതിക്കുവേണ്ടി നോട്ടിഫൈ ചെയ്ത മുട്ടമ്പലം വില്ലേജിലെ റീസര്‍വേ നമ്പര്‍ 62, ബ്ലോക്ക് നമ്പര്‍ 52ല്‍പെട്ട് സ്ഥലം അക്വയര്‍ ചെയ്യാന്‍ നഗരസഭ ഉദ്ദേശിക്കുന്നില്ലെന്നുള്ള 2005 ഏപ്രില്‍ 7ലെ 25-ാം നമ്പര്‍ കൗണ്‍സില്‍ തീരുമാനം തിരുത്തുമെന്നുള്ള ചെയര്‍മാന്റെ പ്രഖ്യാപനം അഭിനന്ദനീയവും സ്വാഗതാര്‍ഹവുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന് യോഗത്തില്‍ പറഞ്ഞു. സ്പോര്‍ട്സ് കൗണ്‍സില്‍ മൈതാനത്തുതന്നെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാനും മേല്‍പ്പറഞ്ഞ സ്ഥലം ഏറ്റെടുക്കുന്നതിലൂടെ ഗതാഗതക്കുരുക്കിനും പാര്‍ക്കിംഗിനും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: