കാഠ്മണ്ഡു: നേപ്പാളില്‍ ഹിന്ദു തീര്‍ത്ഥാടകരടങ്ങിയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 300 അടിയിലേറെ താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ പത്തോളം തീര്‍ത്ഥാടകര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അപകട സമയം 66ഓളം പേരാണ് ബസ്സിലുണ്ടായിരുന്നത്. ഷിന്തൂലി ജില്ലയില്‍ നിന്നും കോട്ടങ്കിലെ ഹാലേഷി മഹാദേവ ക്ഷേത്രത്തലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തിലായവരില് മൂന്ന് പേര് സംഭവ സ്ഥലത്തും ഏഴ് പേര് പരിക്കേറ്റു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴുമായിരുന്നു മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. 56 യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇവരെ ഉദയപൂരിലെ കാട്ടാരി ആശുപത്രിയിലും ബീററ്റ് നഗറിലെ ന്യൂറോ ആശുപത്രിയിലും ലളിത്പൂറിലെ ബിബി ആശുപത്രിയുമായിട്ടാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: