കോഴിക്കോട്: വോട്ട്ഫോര്‍ ചെയ്ഞ്ച് എന്ന മുദ്രാവാക്യവുമായി എബിവിപി ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ദേശീയ സഹസംഘടനാസെക്രട്ടറി കെ.എന്‍.രഘുനന്ദനന് പറഞ്ഞു. എബിവിപി മുപ്പതാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്ത 14 കോടിയിലധികം പേരെ വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്ക്കുകകമാത്രമല്ല. നൂറ് ശതമാനം വോട്ടിംഗ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ എബിവിപി രംഗത്തിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിന്റെ വൈഭവമെന്നത് നൂറ് ശതമാനം പോളിംഗ് ആണ്. 1977ലെ നിര്ണ്ണായകതെരഞ്ഞെടുപ്പിനു ശേഷമാണ് എബിവിപി സാമൂഹ്യമാറ്റവും ഭരണ മാറ്റവും എന്ന മുദ്രാവാക്യവുമായി 2014 ലെ തെരഞ്ഞെടുപ്പില്‍ സജീവമാകുന്നത്. സ്വാമി വിവേകാനന്ദന്റെ സങ്കല്പം യാഥാര്‍ത്ഥ്യമാക്കാനുള്ള ദൗത്യവാഹകരാകാന് യുവാക്കള്‍ മുന്നോട്ടുവരണം.
ആഗോളതലത്തില്‍ അമേരിക്കയും ചൈനയും ഭാരതവുമാണ് ലോകശക്തികളാകാന്‍ പോവുന്നത്. ഇത്തരമൊരു ഉയര്‍ച്ചയിലേക്ക് ഭാരതത്തെ നയിക്കാന്‍ ജി.ഡി.പി വളര്‍ച്ച 9 ശതമാനത്തിലെങ്കിലും എത്തണം. എന്നാല്‍ ഇന്നത് നാലു ശതമാനത്തിലാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ശതമാനം പത്തില്‍ കുറയണം. ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ വ്യവസായിക കാര്ഷികരംഗങ്ങളിലെല്ലാം മുന്നേറ്റം ഉണ്ടാവണം. യു.എന്നില്‍ വീറ്റോ പവറുള്ള അംഗമാകാന്‍ തക്ക നേതൃത്വ ശേഷി ഭാരതം കൈവരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇന്ന് അഴിമതിയും കള്ളപ്പണവും പണപ്പെരുപ്പവും രാജ്യത്തെ ഗ്രസിച്ചിരിക്കുന്നു. ദുര്ബലനേതൃത്വമാണ് ഭരണത്തിലുള്ളത്. അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് മാതൃകയില്‍ നിന്നും ഭാരതീയ മാതൃകയിലേക്കുള്ള അടിസ്ഥാനപരമായ മാറ്റം സംജാതമാകണം. നെഹ്റുവിയന്‍ മാതൃകയാണ് രാജ്യത്തെ തകര്‍ത്തത്. അതിന്റെ ദുരന്തമാണ് ഇന്നനുഭവിക്കുന്നത്. അതു കൊണ്ടാണ് സാമൂഹ്യമാറ്റവും നേതൃമാറ്റവും ലക്ഷ്യമാക്കി എബിവിപി ജനാധിപത്യപ്രക്രിയയിലെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുന്നത്.
സമ്മേളത്തിന്റെ ഭാഗമായി രാവിലെ നടന്ന വിദ്യാഭ്യാസസെമിനാര്‍ വെറ്ററിനറി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ബി. അശോക് ഉദ്ഘാടനംചെയ്തു. ഉന്നത വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയാണിന്നു അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്തെ സിണ്ടിക്കേറ്റ്, സെനറ്റ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവ അധികാരരാഷ്ട്രീയത്തിന്റെ ബലാബലത്തിനുള്ള വേദിയായി മാറുകയാണ്. ഇത്തരം വേദികള്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ മുന്‍ഗണന നല്‍കണം. സ്വയംഭരണകോളജുകള്‍ നടപ്പിലാക്കുമ്പോള്‍ കേരളത്തിലെ സവിശേഷ സാഹചര്യം കണക്കിലെടുക്കണം സാമൂഹ്യനിയന്ത്രണം, സംസ്ഥാന നയം എന്നിവ എങ്ങിനെ നടപ്പിലാക്കുമെന്ന് ചര്‍ച്ച ചെയ്യണം. സ്വയംഭരണം ആശയപരമായി നല്ലതാണെങ്കിലും അത് നടപ്പാക്കകുമ്പോള് വിശദമായ ചര്‍ച്ചവേണമെന്നും അദ്ദേഹം പറഞ്ഞു. കെ.എന്‍.രഘുനന്ദനന്,വിദ്യാഭ്യാസ സംരക്ഷണ സമിതി കണ്‍വീനര്‍, എ. വിനോദ്,സി.കെ. രാകേഷ്, ഡോ.ബി.ആര്.അരുണ്‍,എ. പ്രസാദ് എന്നിവര്‍ സംസാരിച്ചു. സമ്മേളനം ഇന്നലെ വൈകീട്ട് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: