കോട്ടയം: എസ്എസ്എ ഫണ്ട് ഉപയോഗിച്ചും സംസ്ഥാന ഗവണ്മെന്റിന്റെ ഫണ്ട്ഉപയോഗിച്ചും ഗവണ്മെന്റ് എയ്ഡഡ് സ്കൂളുകളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടിയിരുന്ന യൂണിഫോം വിതരണം അട്ടിമറിക്കപ്പെട്ടത് അന്വേഷണം നടത്ത ണ മെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. യൂണിഫോം വിതരണം പിടിഎ കമ്മറ്റികളെ എല്പിക്കണമെന്നും ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ദോഷകരമായ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്‍ടിയു കോട്ടയം ജില്ലാ സമ്മേളനത്തില്‍ മുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്. ജിഗി അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ. രാജേഷ്മോഹന്, ബിഎംഎസ് ജ ില്ലാ വൈസ്പ്രസിഡന്റ് അഡ്വ. ജഗന്മയലാല്, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് കെ.പി ഗണേശ്, പ്രൈവറ്റ് കോളേജ് എംപ്ലോയിസ് സംഘ് സംസ്ഥാന സമിതിയംഗം കെ.കെ വിപിനചന്ദ്രന്‍, ജില്ലാ ട്രഷറര്‍ കെ.വി വിജിത്ത്, രാഹുല്‍ എസ്. തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: