കറുകച്ചാല്‍ : വീട്ടിനുള്ളില്‍ കടന്ന് വൃദ്ധയുടെ കഴുത്തില്‍ കിടന്ന ഒരു പവന് തൂക്കം വരുന്ന മാല മോഷ്ടിച്ച പ്രതിയെ കറുകച്ചാല്‍ പോലീസ് പിടികൂടി. കങ്ങഴ പ്ലാക്കപ്പടി പുളിഞ്ചുവള്ളില്‍ ഐഷാബീവി (75) യുടെ കഴുത്തില്‍ കിടന്ന മാലയാണു മോഷ്ടിച്ചത്. കറുകച്ചാല്‍ ഉമ്പിടി ഭാഗത്ത് ബംഗ്ലാംകുന്നില്‍ ശരത്ത് (25) നെ പോലീസ് അറസ്റ്റ് ചെയ്തു. ശരത്തിനോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉണ്ടായിരുന്നതായി പറയുന്നു. മാല മോഷ്ടിച്ച ശേഷം ഓട്ടോറിഷയില്‍ കടന്ന ഇവരെ ഇന്നലെ രാവിലെ കറുകച്ചാല്‍ ടൗണില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഡി,വൈ.എസ്.പി രാജീവ്., സി.ഐ അനീഷ്.വി.കോര, എസ്.ഐ എം.ജെ.അഭിലാഷ്, അഡീ. എസ്.ഐ. അമിനീഷ്കുമാര്, എ.എസ്.ഐ ശശീന്ദ്രന്, സി.പി.ഒമാരായ ഷാജി, റജി എന്നിവരാണ് നേതൃത്വം കൊടുത്തത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: