കൊച്ചി: ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതായി പരാതി. ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ യുവതി ആത്മഹത്യ ചെയ്തതിന് തൊട്ട് പിന്നാലെയാണ് ജില്ലയില്‍ തന്നെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പറവൂരാണ് സംഭവം. നോര്‍ത്ത് പറവൂര്‍ സര്്ക്കിള് ഇന്‍സ്പെക്ടര്‍ എസ്.ജയകൃഷ്ണന് ഇരയായ സ്ത്രീയുടെ മകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തതായി പോലീസ് അറിയിച്ചു.
പരാതി നല്കിയതല്ലാതെ ആരാണ് ഇത്തരത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടതെന്ന കാര്യം പരാതിയില്‍ പറയുന്നില്ലെന്ന് നോര്‍ത്ത് പറവൂര്‍ എസ്ഐ ശ്രീകുമാരന്‍ നായര്‍ പറഞ്ഞു. ഐടി നിയമം കൂടി ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തിട്ടുള്ളത്. സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ബന്ധുക്കള്‍ തമ്മിലുള്ള വിദ്വേഷമാണ് ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിലെന്നും സംശയിക്കുന്നുണ്ട് എന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: