ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ആലപ്പുഴയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കില്ലെന്ന് ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്.ഗൗരിയമ്മ അറിയിച്ചു. സിപിഎം ക്ഷണിച്ചാലും മാര്‍ച്ചില്‍ പങ്കെടുക്കില്ല. നിലവില്‍ സിപിഎമ്മുമായി ജെഎസ്എസിനോ തനിക്കോ യാതൊരു ബന്ധവുമില്ല. ഇക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കേണ്ടത് താന്‍ ഒറ്റയ്ക്കല്ല. പാര്‍ട്ടി നേതൃത്വമാണെന്നും ഗൗരിയമ്മ വ്യക്തമാക്കി. സിപിഎമ്മുമായി താന്‍ അടുക്കുന്നുവെന്ന് ചിലര്‍ പ്രചരണം നടത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. മാര്‍ച്ചിന് അഭിവാദ്യം അര്‍പ്പിച്ച് ജെഎസ്എസിന്റെ പേരില്‍ ചിലര്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയത് തന്റെ അറിവോടെയല്ലെന്നും ഗൗരിയമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: