തിരുവനന്തപുരം: സുകുമാരന്‍ നായരുടെ മാടമ്പിത്തരമാണ് എന്‍.എസ്.എസ്.- എസ്.എന്‍.ഡി.പി ഐക്യം പൊളിച്ചതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തക്കോല് സ്ഥാനം ലഭിച്ച ശേഷം സുകുമാരന്‍ നായര്‍ ചന്തുവിനെപോലെ പെറുമാറുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിയെ സഹായിക്കുന്ന രാഷ്ട്രീയ കക്ഷികളെ തിരിച്ചും സഹായിക്കും. രാഷ്ട്രീയ പാര്‍ട്ടിക്കായി ആവശ്യമുയര്‍ന്നാല്‍ വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹ്യ നീതിയെന്ന ആവശ്യവുമായി ഈഴവ മഹാസംഗമം വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് ചേരും. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേയാണ് തലസ്ഥാനത്ത് എസ്.എന്‍.ഡിപിയുടെ തിരുവിതാംകൂര്‍ ഈഴവ മഹാസംഗമം നടക്കുന്നത്.
തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായ എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റിന്റെ പ്രവര്‍ത്തകരാണ് പ്രധാനമായും സംഗമത്തിനെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: