പാലക്കാട്: എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റിന് വെട്ടേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.15 നാണ് സംഭവം. ഒറ്റപ്പാലത്തിനടുത്ത് വാണിയംകുളത്ത് വച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ഇ.എസ്.കാജാ ഹുസൈനാണ് വെട്ടേറ്റത്. വാണിയംകുളത്തെ വീടിനു സമീപത്തെ പള്ളിയിലേക്ക് ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയായിരുന്നു ആക്രമണം. വാഹനത്തിലെത്തിയ ഒരു സംഘം അക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: