അടൂര്‍: ഇളമണ്ണൂരിലെ കിന്‍ഫ്രാ പാര്‍ക്കിനുള്ളിലെ പാറമട ഇടിഞ്ഞുവീണ് മരിച്ചവരുടെ എണ്ണം രണ്ടായി. കൊട്ടാരക്കര സ്വദേശി ഷിബു , വടശേരിക്കര സ്വദേശി അനീഷ് എന്നിവരാണ് മരിച്ചത് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ഒരാളിനുവേണ്ടി രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. രാവിലെ പാറ പൊട്ടിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
പാറമടയ്ക്കുള്ളിലെ മണ്ണും പാറയും മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടമുണ്ടായ പാറമടയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: