കൊച്ചി: മെട്രോ റെയില്‍ നിര്‍മാണ വേളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങള്‍ വഴിതിരിച്ചുവിടും. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ കഴിയുന്നത്ര റൂട്ട് തിരിച്ച് വിടാതിരിക്കാന്‍ ശ്രമിക്കുമെന്ന് എഡിജിപി കെ.പത്മകുമാര്‍ പറഞ്ഞു.
ബസുകള്‍ റൂട്ട് തിരിച്ചുവിടുകയാണെങ്കില്‍ സമയ ക്രമീകരണവും പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ക്ക് ബദല്‍ റൂട്ടുകള്‍ നിശ്ചയിക്കും. എന്നാലിത് നിര്‍ബന്ധമാക്കാന്‍ സാധിക്കില്ല. ബദല്‍മാര്‍ഗ്ഗങ്ങളെ കുറിച്ച് പത്രങ്ങളിലൂടെയും മറ്റും പരസ്യം നല്‍കും. ട്രാഫിക് ഡൈവേര്ഷന് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും തീരുമാനം എടുക്കും. നിലവിലുള്ള ബസ് സ്റ്റോപ്പിന്റെ സ്ഥാനം സംബന്ധിച്ച് പുനരേകീകരണം നടത്തും. ഇക്കാര്യത്തില്‍ ജില്ല കളക്ടറുടെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളില്‍ നടപടി പൂര്‍ത്തിയാകുമെന്നും എഡിജിപി അറിയിച്ചു. കൊച്ചി കെഎംആര്‍എല്‍ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിഗ്നലുകളുടെ സമയം പുനക്രമീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതം നിയന്ത്രിക്കുന്നതിന് ട്രാഫിക് വാര്ഡന്മാരെ കൂടുതല്‍ നിയമിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇലക്ട്രിക് ബോര്‍ഡുകള്‍ നീക്കുന്ന കാര്യത്തില്‍ കെഎസ്ഇബി ചെയര്‍മാനുമായി ചര്‍ച്ച നടത്തും. റോഡ് അരികിലെ അനധികൃത പാര്‍ക്കിംഗ് കര്‍ശനമായി നിര്‍ത്തലാക്കുമെന്നും ഐജി പത്മകുമാര്‍ പറഞ്ഞു. അവലോകന യോഗത്തില്‍ കളക്ടര്‍ ഷെയ്ക് പരീത്, ഡിസിപി മുഹമ്മദ് റഫീക്, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ്്, ട്രാഫിക് അസിസ്റ്റന്റ്് കമ്മീഷണര്‍മാര്‍, ഡിഎംആര്‍സി പ്രൊജക്ട്് ഡയറക്ടര്‍ പി.ശ്രീറാം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: