വാഷിങ്ങ്ടണ്‍: ഹാക്കര്‍മാര്‍ക്കായി ഗൂഗിള്‍ മത്സരം ഒരുക്കുന്നു. ഗൂഗിള്‍ പുതുതായി പുറത്തിറക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ ഗൂഗിള്‍ ക്രോം ഒഎസിനെ ഹാക്ക് ചെയ്യുന്നവര്‍ക്ക് 2.7 മില്യണ്‍ ഡോളര്‍ പ്രതിഫലം നല്‍കും. 2014 മാര്‍ച്ച് 12 ന് കനേഡിയന്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ വച്ചായിരിക്കും മത്സരം സംഘടിപ്പിക്കുക. മത്സരത്തില്‍ ജയിക്കുന്ന ടീം ലീഡറിന് 2.7 മില്യണ്‍ ഡോളറാണ് ലഭിക്കുക.
കഴിഞ്ഞ തവണ ഇന്റല്‍ പ്രൊസസിലെ ക്രോ ബുക്ക് ഹാക്ക് ചെയ്യാനായിരുന്നു ഗൂഗിള്‍ മത്സരം. എന്നാല്‍ ഇത്തവണ ഇന്റല്‍ അല്ലെങ്കില്‍ എആര്‍എം പവറുള്ള ലാപ്ടോപ്പില്‍ പ്രവര്‍ത്തിക്കുന്ന ക്രോം ഒഎസ് ഹാക്ക് ചെയ്യാനാണ് മത്സരം. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പ്രവേശനം സൗജന്യമാണ്. എന്നാല്‍ മത്സരത്തില്‍ ഇറ്റലി, ബ്രസീല്‍, ക്യൂബ, ഇറാന്, സിറിയ, ഉത്തരകൊറിയ, സുഡാന് പൗരന്മാര്ക്ക് പങ്കെടുക്കാനാകില്ലെന്ന് ഗൂഗിള്‍ അറിയിച്ചു.
തങ്ങളുടെ ഒഎസിലുള്ള സുരക്ഷാ വിള്ളല്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3.14 മില്യണ്‍ ഡോളറായിരുന്നു സമ്മാനത്തുക. ഇത് നാലാം തവണയാണ് ഗൂഗിള്‍ ഹാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: