കരുനാഗള്ളി: ഇന്ത്യയിലെ പട്ടികവിഭാഗം അര പതിറ്റാണ്ടിന്റെ സ്വാതന്ത്ര്യം അനുഭവിച്ചിട്ടും സാമൂഹ്യനീതി ലഭ്യമാക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഈ സാഹചര്യത്തിന് ഒബിസിയെ പ്രതിനിധീകരിക്കുന്ന നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് ഗുണകരമാകുമെന്നും കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്. കെപിഎംഎസ് സംഘടിപ്പിക്കുന്ന കൊച്ചി കായല്‍സമ്മേളനത്തിന്റെ ആറാം വാര്‍ഷികം ഫെബ്രുവരി 9ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിന്റെ മുന്നോടിയായുള്ള കലാജാഥയ്ക്ക് കരുനാഗപ്പള്ളിയില്‍ നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം. ഇത്രയും നാള് ഇന്ത്യ ഭരിച്ചത് മുന്നോക്കക്കാരാണ്. ഒരു ദളിതന് പ്രധാനമന്ത്രിയാകാന്‍ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയില്‍ മോദി തന്നെയാണ് പ്രധാനമന്ത്രിയാകേണ്ടത്. പുതിയ ലോകക്രമത്തിലുള്ള വികസനമാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. അതിന് സ്വീകരിക്കാവുന്ന ഏറ്റവും നല്ല മോഡല്‍ ഗുജറാത്ത് മോഡല്‍ തന്നെയാണ് അദ്ദേഹം പറഞ്ഞു.
വിശാല ഹൈന്ദവ ഏകീകരണമാണ് കെപിഎംഎസിന്റെ ലക്ഷ്യം. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷിനെ പരാജയപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കെപിഎംഎസ് സ്വീകരിക്കും. ഏഴുപ്രാവശ്യം മത്സരിച്ച് ആറുപ്രാവശ്യം ജയിച്ച് കേന്ദ്രസഹമന്ത്രിയായിരിക്കുന്ന ഈ വ്യാജ പട്ടികജാതിക്കാരനെ ഇനിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പരസ്യമായി എതിര്‍ക്കുമെന്നും തുറവൂര്‍ സുരേഷ് പറഞ്ഞു.
ഹിന്ദുമതത്തില്‍ നിന്നും വിമോചനം നേടി എന്നുപറഞ്ഞു നടക്കുന്ന പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പട്ടികവിഭാഗക്കാരന്റെ യാതൊരു ആനുകൂല്യങ്ങളും നല്കാന് കെപിഎംഎസ് അനുവദിക്കില്ലെന്നും എന്നാല്‍ അവര്‍ തിരികെ വന്നാല്‍ സസന്തോഷം സ്വീകരിക്കുമെന്നും തുറവൂര്‍ സുരേഷ് പറഞ്ഞു.
സ്വീകരണയോഗത്തില്‍ ജില്ലാ പ്രസിഡന്റ് തട്ടാശേരി രാജന് അധ്യക്ഷത വഹിച്ചു. ഉഷാലയം ശിവരാജന്, സംസ്ഥാന സെക്രട്ടറി സി.ബി രാജന്, കെ.എന്‍ സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ജാഥയ്ക്ക് സംസ്ഥാന കമ്മിറ്റിയംഗം കെ. വേണു, ഡി. രാജേന്ദ്രന്, കൊച്ചയ്യത്ത് കുമാരന്, കെ.ജി ശിവാനന്ദന്, ടി. ശിവാനന്ദന്, കെ. അര്ജുനന്, ശശി മണപ്പള്ളി, ചന്ദ്രന്, ടി.ഗീത, ഹിന്ദുഐക്യവേദി കൊല്ലം ജില്ലാ സെക്രട്ടറി ഓച്ചിറ രവികുമാര്‍, അഡ്വ. കെ. സുധീര്‍, വിജയകുമാര്‍ എന്നിവര്‍ സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: